"ചെറുതായി കാണണ്ട , ചെറു ധാന്യങ്ങളെ" പ്രാചീനകാലം മുതൽക്കു തന്നെ പ്രധാനഭക്ഷണമായി ഉപയോഗിച്ചിരുന്ന ചെറു ധാന്യങ്ങളെ "മില്ലെറ്റ്സ്" എന്ന് പൊതുവായി വിളിക്കുന്നു. റാഗി, തിന .ചാമ, കമ്പ്, ചോളം, വരഗ്, മുതലായ ലഭ്യമായിട്ടുള്ള മില്ലെറ്റുകളുടെ സവിശേഷതകളും;' നമ്മുടെ ആഹാരശീലങ്ങൾക്ക് അനുയോജ്യമായ ഭക്ഷ്യോത്പന്നങ്ങളും ജനങ്ങളിലേക്കെത്തിക്കുക ; അതിലൂടെ ജീവിത ശൈലീ ജന്യ രോഗങ്ങളിൽ നിന്നും പോഷകക്കുറവ് മൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാൻ പര്യാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി food plus പ്രവർത്തിക്കുന്നു. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന അരി, ഗോതമ്പ് എന്നീ ധാന്യങ്ങളിൽ മനുഷ്യ ശരീരത്തിന് ആവശ്യമായ ധാരാളം ഘടകങ്ങൾ യഥാർത്ഥത്തിൽ. അടങ്ങിയിട്ടുള്ളതാണ്. ഏറ്റവും ഗുണകരം അവയുടെ തവിടിൽ അടങ്ങിയിട്ടുള്ളതുമാണ്. എന്നാൽ നിർഭാഗ്യവശാൽ, അവയുടെ ധാന്യങ്ങളും മറ്റ് ഭക്ഷ്യോൽപന്നങ്ങളും നമുക്ക് ലഭിക്കുന്നത് പോഷക സമ്പുഷ്ടമായ തവിട് നീക്കം ചെയ്ത് (Polish) സ്വാദ് വർദ്ധിപ്പിച്ചും മറ്റുമാണ്. അത്തരത്തിലുള്ളവ നാം ആഹാരമാക്കുമ്പോൾ ഉയർന്ന അളവിൽ അന്നജം, ഊർജം എന്നിവ മാത്രമാകയാൽ അത് പലവിധ രോഗങ്ങൾക്ക് കാരണമാകുന്നു. ഏറ്റവും അവശ്യ ഘടകമായ കാൽസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയധാതുക്കളും തയാമിൻ അടക്കമുള്ള വിറ്റാമിനുകളും ദഹനവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായ നാരുകളും (fibre) മറ്റും ഭക്ഷണത്തിലൂടെ മാത്രം ശരീരത്തിന് ലഭിക്കുന്നതാണ്. അത് ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ "നാം കഴിക്കുന്ന ആഹാരം ,വെറും മാലിന്യം മാത്രമാണ് '' എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം Polished ഭക്ഷ്യവസ്തുക്കൾ (?) ആഹാരമാക്കുമ്പോൾ അവയുടെ glycemic index വളരെ കൂടുതലുമാണ്. തദ്ഫലമായി രക്തത്തിൽ അമിതമായി പഞ്ചസാരയുണ്ടാവുകയും ക്രമേണ പ്രമേഹരോഗിയായി മാറുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തിന് സ്വാഭാവിക രോഗ പ്രതിരോധശേഷിയുള്ളതായിരിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ നീക്കിക്കളഞ്ഞിട്ടുള്ളതായും സ്വാദിനും മാർദ്ദവത്വം കിട്ടുന്നതിനും കേടാകാതെ സൂക്ഷിക്കുന്നതിനും ചേർക്കുന്നതായും പറയപ്പെടുന്നുണ്ട്. അത് വാസ്തവമാണെങ്കിൽ അത്തരം ആഹാരങ്ങൾ സമൂഹത്തെ ഒന്നാകെ മാറാരോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.